ഡാനിയല്‍ സ്റ്റീല്‍ എന്ന് ആദ്യം കേള്‍ക്കുമ്പോള്‍ തോന്നുക ഇതൊരു പുരുഷനല്ലെയെന്നാണ്.അതല്ലെങ്കിലും വളരെ ശക്തമായ ഒരു വ്യക്തിത്വത്തിന് ഉടമയാണ് ഈ അമേരിക്കന്‍ എഴുത്തുകാരി.മനസിനെ ആഴത്തില്‍ തൊടുന്ന കുടുംബ പശ്ചാത്തലത്തില്‍ കഥ പറയുന്ന സ്ത്രീ.അവരുടെ ഓരോ കൃതികളിലുമുണ്ടാകും നാമൊരു കഥയില്‍ ആഗ്രഹിക്കുന്ന എല്ലാ ചെരുവകളും.പുസ്തകത്തിന്റെ ഓരോ താള് മറിക്കുമ്പോഴും അടുത്തതില്‍ എന്താണ് എന്നറിയാനുള്ള ആകാംഷ.
ഡാനിയല്‍ സ്റ്റീല്‍ന്റെ പല പുസ്തകങ്ങളും വായിച്ച് അവരോട് ഒരു ആരാധന തോന്നി തുടങ്ങിയ സമയത്താണ് എന്നെപ്പോലെ പുസ്തക പുഴുവായ ഒരു കൂട്ടുകാരി ഗ്രാനി ഡാനിനെക്കുറിച്ചു പറയുന്നത്.കേട്ടപ്പോള്‍ പിന്നെ വായിക്കാതെ ഉറങ്ങാന്‍ പറ്റില്ലന്നുള്ള അവസ്ഥയായി.പല കടയിലും കയറി ഇറങ്ങിയാണ് ഒരെണ്ണം കിട്ടിയത്.എറ്റവും അടുപ്പമുണ്ടായിരുന്ന അമ്മുമ്മയുടെ മരണ ശേഷം അവരുടെ പഴയ കാലം തേടി പോകുന്ന കൊച്ചുമകളില്‍ കഥ തുടങ്ങുന്നു.സന്തോഷത്തിന്റെ പ്രതീകമായാണ് നമുക്കാ അമ്മുമ്മയെ പരിചയപെടുത്തുന്നത്.എന്നാല്‍ പിന്നങ്ങോട്ട് ആ സ്ത്രീയുടെ പഴയകാലം ദുരന്തങ്ങളുടെ ഒരു ഘോഷയാത്ര നമുക്കു മുന്നില്‍ തെളിയുന്നു. ആ കഥയെന്നെ വല്ലാതെ സ്പര്‍ശിച്ചു.ചെറിയ കാര്യങ്ങള്‍ക്ക് പോലും നമ്മള്‍ വിഷമിക്കുന്നു,ജീവിതത്തെ പഴിക്കുന്നു എന്നാല്‍ അത്രയൊക്കെ സംഭവിച്ചിട്ടും ജീവിതത്തെ സസന്തോഷം രണ്ടു കയ്യും നേടി സ്വീകരിച്ച ഗ്രാനി ഡാന്‍ നമുക്കെല്ലാം ഒരു മാതൃകയാണ്.അതെഴുതിയ ഡാനിയല്‍ സ്റ്റീല്‍ ഒരു വഴികാട്ടിയും...
Sunday, May 25, 2008
Subscribe to:
Post Comments (Atom)


3 comments:
മിര്‍ച്ചീസേ
സ്ത്രീ എഴുത്തുകാര്‍ എന്ന ബ്ലോഗ് ഇവന്റില്‍ പങ്കെടുത്തതിനു നന്ദി. :)
ഞാന്‍ ഗ്രാനി ഡാനി വായിച്ചിട്ടില്ല്യ്. ഇനി അത് തപ്പി എടുക്കണം. ഇങ്ങിനെയൊക്കെ ഒരു എഴുത്തുകാരെ പരിചയപ്പെടുത്തിയതിനു ഒരായിരം നന്ദി.
ഇവിടെ റ്റീനേജേര്‍സിന്റെ പ്രിയപ്പെട്ട എഴുതുകാരിയാണിവര്‍,കുറിപ്പ് നന്നായി.
I too like daniel steel very much...i have read two books of hers- "Johnny Angel" and "The Ghost" :)
Post a Comment