Saturday, May 24, 2008

റബ്ബറിന്റെ ടൂര്‍

ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് സംഭവം: നമ്മള്‍ മലയാളികള്‍ സ്നേഹത്തോടെ റബ്ബര്‍ എന്ന് വിളിക്കുന്ന ഇറയ്സര്‍ അഥവാ പെന്‍സിലിന്റെ ഓര്‍മകുറിപ്പുകള്‍ തേച്ചു മായ്ച്ചു കളയാന്‍ ഉപയോഗിക്കുന്ന വസ്തു അതിന്റെ റിട്ടയര്‍മെണ്ട് ആകാന്‍ നില്ക്കുന്ന സമയം.കഷ്ടിച്ചൊരു കുഞ്ഞു കല്കണ്ടതിന്റെ വലുപ്പം കാണും.അത് ഡെഡ് ബോഡിയുടെ മൂക്കില്‍ പഞ്ഞി വെക്കുന്നത്‌ പോലെ വെച്ചാല്‍ എന്ത് സംഭവിക്കുമെന്ന് ഒരു കൂട്ടുകാരിക്ക് സംശയം.നേരാണല്ലോ എന്നാലൊന്നു പരീക്ഷിച്ചു കളയാം എന്നായി ഞാനും,പക്ഷെ സാധനം ഒന്നല്ലേ ഉള്ളു? തല്‍കാലം ഒരെണ്ണം കൊണ്ടു കാര്യം നടത്താമെന്നു കരുതി അതും മൂക്കിന്റെ ഒരു ഭാഗത്ത് വെച്ചിങ്ങനെ നടന്നു.എന്തോ അവാര്‍ഡ് കിട്ടിയ സന്തോഷം ആയിരുന്നു .പക്ഷെ അത് അധികനേരം നീണ്ടു നിന്നില. കുറച്ചു കഴിഞ്ഞപ്പോള്‍ ആശാനൊരു മോഹം എന്തായാലും റിട്ടയര്‍മെണ്ട് ആകാന്‍ പോകുകല്ലേ ഒന്നു ടൂര്‍ പോയികളയം? പോയതോ മൂക്കിനകത്തോട്ടും. കളി കാര്യമായി. ആരോടും പറഞ്ഞില്ല പ്രത്യേകിച്ച് അമ്മയോട് അടി നല്ല ചൂടപ്പം പോലെ എണ്ണിഎണ്ണി മേടിക്കാം. വൈകിട്ട് കുളിപ്പികുന്ന സമയമായപ്പോ അമ്മക്ക് എന്തോ പന്തികേട് തോന്നി. കണ്ണുരുട്ടി ചോദിച്ചു "എന്താ ഒപ്പിച്ചു വെച്ചത്?" എങ്ങനെയൊക്കെയോ കാര്യം പറഞ്ഞൊപ്പിച്ചു. തുമ്മാന്‍ പറഞ്ഞു. പനി വരാതെ എങ്ങനെയാ തുമ്മുക? അമ്മക്കത് മനസിലാകുമോ? അവസാനം ഗതികെട്ട്‌ അമ്മ നല്ല ചൂടുള്ള ഒരു അടി തന്നു.ആ സുനാമിയില്‍ പെട്ടു നമ്മുടെ ടൂര്‍കാരന്‍ പുറത്തുവന്നു. അമ്മേടെ കയ്യില്‍ നിന്നൊരു താക്കീതും മേലാല്‍ ഈ വക പണിക്കു പോകരുതെന്ന്.അമ്മ പറയാണ്ട് തന്നെ എല്ലാ ടൂര്‍ പാക്കെജുകളും ഞാന്‍ നിര്‍ത്തി......

No comments: