Sunday, May 25, 2008

ഗ്രാനി ഡാന്‍

ഡാനിയല്‍ സ്റ്റീല്‍ എന്ന് ആദ്യം കേള്‍ക്കുമ്പോള്‍ തോന്നുക ഇതൊരു പുരുഷനല്ലെയെന്നാണ്.അതല്ലെങ്കിലും വളരെ ശക്തമായ ഒരു വ്യക്തിത്വത്തിന് ഉടമയാണ് ഈ അമേരിക്കന്‍ എഴുത്തുകാരി.മനസിനെ ആഴത്തില്‍ തൊടുന്ന കുടുംബ പശ്ചാത്തലത്തില്‍ കഥ പറയുന്ന സ്ത്രീ.അവരുടെ ഓരോ കൃതികളിലുമുണ്ടാകും നാമൊരു കഥയില്‍ ആഗ്രഹിക്കുന്ന എല്ലാ ചെരുവകളും.പുസ്തകത്തിന്റെ ഓരോ താള് മറിക്കുമ്പോഴും അടുത്തതില്‍ എന്താണ് എന്നറിയാനുള്ള ആകാംഷ.

ഡാനിയല്‍ സ്റ്റീല്‍ന്റെ പല പുസ്തകങ്ങളും വായിച്ച് അവരോട് ഒരു ആരാധന തോന്നി തുടങ്ങിയ സമയത്താണ് എന്നെപ്പോലെ പുസ്തക പുഴുവായ ഒരു കൂട്ടുകാരി ഗ്രാനി ഡാനിനെക്കുറിച്ചു പറയുന്നത്.കേട്ടപ്പോള്‍ പിന്നെ വായിക്കാതെ ഉറങ്ങാന്‍ പറ്റില്ലന്നുള്ള അവസ്ഥയായി.പല കടയിലും കയറി ഇറങ്ങിയാണ് ഒരെണ്ണം കിട്ടിയത്.എറ്റവും അടുപ്പമുണ്ടായിരുന്ന അമ്മുമ്മയുടെ മരണ ശേഷം അവരുടെ പഴയ കാലം തേടി പോകുന്ന കൊച്ചുമകളില്‍ കഥ തുടങ്ങുന്നു.സന്തോഷത്തിന്റെ പ്രതീകമായാണ്‌ നമുക്കാ അമ്മുമ്മയെ പരിചയപെടുത്തുന്നത്.എന്നാല്‍ പിന്നങ്ങോട്ട്‌ ആ സ്ത്രീയുടെ പഴയകാലം ദുരന്തങ്ങളുടെ ഒരു ഘോഷയാത്ര നമുക്കു മുന്നില്‍‌ തെളിയുന്നു. ആ കഥയെന്നെ വല്ലാതെ സ്പര്‍ശിച്ചു.ചെറിയ കാര്യങ്ങള്‍ക്ക്‌ പോലും നമ്മള്‍ വിഷമിക്കുന്നു,ജീവിതത്തെ പഴിക്കുന്നു എന്നാല്‍ അത്രയൊക്കെ സംഭവിച്ചിട്ടും ജീവിതത്തെ സസന്തോഷം രണ്ടു കയ്യും നേടി സ്വീകരിച്ച ഗ്രാനി ഡാന്‍ നമുക്കെല്ലാം ഒരു മാതൃകയാണ്.അതെഴുതിയ ഡാനിയല്‍ സ്റ്റീല്‍ ഒരു വഴികാട്ടിയും...

Saturday, May 24, 2008

റബ്ബറിന്റെ ടൂര്‍

ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് സംഭവം: നമ്മള്‍ മലയാളികള്‍ സ്നേഹത്തോടെ റബ്ബര്‍ എന്ന് വിളിക്കുന്ന ഇറയ്സര്‍ അഥവാ പെന്‍സിലിന്റെ ഓര്‍മകുറിപ്പുകള്‍ തേച്ചു മായ്ച്ചു കളയാന്‍ ഉപയോഗിക്കുന്ന വസ്തു അതിന്റെ റിട്ടയര്‍മെണ്ട് ആകാന്‍ നില്ക്കുന്ന സമയം.കഷ്ടിച്ചൊരു കുഞ്ഞു കല്കണ്ടതിന്റെ വലുപ്പം കാണും.അത് ഡെഡ് ബോഡിയുടെ മൂക്കില്‍ പഞ്ഞി വെക്കുന്നത്‌ പോലെ വെച്ചാല്‍ എന്ത് സംഭവിക്കുമെന്ന് ഒരു കൂട്ടുകാരിക്ക് സംശയം.നേരാണല്ലോ എന്നാലൊന്നു പരീക്ഷിച്ചു കളയാം എന്നായി ഞാനും,പക്ഷെ സാധനം ഒന്നല്ലേ ഉള്ളു? തല്‍കാലം ഒരെണ്ണം കൊണ്ടു കാര്യം നടത്താമെന്നു കരുതി അതും മൂക്കിന്റെ ഒരു ഭാഗത്ത് വെച്ചിങ്ങനെ നടന്നു.എന്തോ അവാര്‍ഡ് കിട്ടിയ സന്തോഷം ആയിരുന്നു .പക്ഷെ അത് അധികനേരം നീണ്ടു നിന്നില. കുറച്ചു കഴിഞ്ഞപ്പോള്‍ ആശാനൊരു മോഹം എന്തായാലും റിട്ടയര്‍മെണ്ട് ആകാന്‍ പോകുകല്ലേ ഒന്നു ടൂര്‍ പോയികളയം? പോയതോ മൂക്കിനകത്തോട്ടും. കളി കാര്യമായി. ആരോടും പറഞ്ഞില്ല പ്രത്യേകിച്ച് അമ്മയോട് അടി നല്ല ചൂടപ്പം പോലെ എണ്ണിഎണ്ണി മേടിക്കാം. വൈകിട്ട് കുളിപ്പികുന്ന സമയമായപ്പോ അമ്മക്ക് എന്തോ പന്തികേട് തോന്നി. കണ്ണുരുട്ടി ചോദിച്ചു "എന്താ ഒപ്പിച്ചു വെച്ചത്?" എങ്ങനെയൊക്കെയോ കാര്യം പറഞ്ഞൊപ്പിച്ചു. തുമ്മാന്‍ പറഞ്ഞു. പനി വരാതെ എങ്ങനെയാ തുമ്മുക? അമ്മക്കത് മനസിലാകുമോ? അവസാനം ഗതികെട്ട്‌ അമ്മ നല്ല ചൂടുള്ള ഒരു അടി തന്നു.ആ സുനാമിയില്‍ പെട്ടു നമ്മുടെ ടൂര്‍കാരന്‍ പുറത്തുവന്നു. അമ്മേടെ കയ്യില്‍ നിന്നൊരു താക്കീതും മേലാല്‍ ഈ വക പണിക്കു പോകരുതെന്ന്.അമ്മ പറയാണ്ട് തന്നെ എല്ലാ ടൂര്‍ പാക്കെജുകളും ഞാന്‍ നിര്‍ത്തി......

Wednesday, May 7, 2008

Mircheez chillyZ

Hiya I'm the newest member of the blog world..er may be not.U know y? I created it at 1Am today but was toooooooooooooo tired to post anything then so here I am now.Fine I will tell u how I came to b a blogger.Yesterday while I was skimming through the thousands nd thousands of blogs;that if spread properly can cover our mother earth 'n' times;nd reading some of them that my michevious eyes hooked on,my innerself or my subconscious mind or whatever u can call it told me,"Hey,if all of them out there can write then y can't u?"That question mark loomed over my head like Democlates sword.Before it decides to fall on my poor lil head i thought I will write something.Nd u know wat???????I spend hours nd hours customizing my page that I 4got 2 post a blog nd by the time the light blinked,I was toooooo sleepy.What 2 do when sleep comes nd sings u lullaby taking u into another dimension..hmm.